Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navya Gadusu

America

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ന്ത്യാ​ന: അ​മേ​രി​ക്ക​യി​ലെ ‌‌‌‌ഇ​ന്ത്യാ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തെ​ലു​ങ്കാ​ന സ്വ​ദേ​ശി ന​വ്യ ഗ​ഡു​സു (25) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി​ക്ക് ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ന​വ്യ​യു​ടെ വാ​ഹ​ന​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് ന​വ്യ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ മി​നി​വാ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ഏ​ഴ് പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up